മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ ഗാ​ർ​ഡി​യോ​ള​യു​ടെ മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Monday, April 6, 2020 9:17 PM IST
ബാ​ഴ്സ​ലോ​ണ: മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ല​ക​ൻ പെ​പ് ഗാ​ർ​ഡി​യോ​ള​യു​ടെ മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

സ്പാ​നി​ഷ് ന​ഗ​ര​മാ​യ ബാ​ഴ്സ​ലോ​ണ​യി​ലെ മ​ൻ​രേ​സ​യി​ലാ​യി​രു​ന്നു ഡൊ​ളോ​റ​സ് സ​ല ക​രി​യോ​യു​ടെ അ​ന്ത്യ​മെ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ട്വീ​റ്റ് ചെ​യ്തു. മ​ര​ണ​ത്തി​ൽ ക്ല​ബ്ബ് ചെ​യ​ർ​മാ​ൻ ഖ​ൽ​ദൂ​ണ്‍ അ​ൽ മു​ബാ​റ​ക് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ഗാ​ർ​ഡി​യോ​ള ക​ഴി​ഞ്ഞ മാ​സം ദ​ശ​ല​ക്ഷം യൂ​റോ (8.2 കോ​ടി രൂ​പ) സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.