പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷി​ത ക്വാ​റ​ന്‍റൈ​ൻ; കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 5:37 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ കൊ​റോ​ണാ ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ക്വാ​റ​ന്‍റൈ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ത​ത് രാ​ജ്യ​ത്തെ ഇ​ന്ത്യ​ൻ എ​ന്പ​സി വ​ഴി അ​ടി​യ​ന്ത​ര സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം 22 രാ​ജ്യ​ങ്ങ​ളി​ലെ 30 ൽ ​പ​രം പ്ര​മു​ഖ മ​ല​യാ​ളി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് ന​ട​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​നോ​ട് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​യാ​ളി​ക​ൾ ഒ​രു മു​റി​യി​ൽ ഒ​ന്നി​ലേ​റെ​പ്പേ​ർ താ​മ​സി​ക്കു​ന്ന​തി​നാ​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​ന്നി​ല്ല. മ​തി​യാ​യ പ​രി​ശോ​ധ​ന സം​വി​ധാ​ന​വും ല​ഭ്യ​മാ​കു​ന്നി​ല്ല. ഈ ​പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്രം ഇ​ട​പെ​ട​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ളും ഇ​ന്ത്യ​ൻ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും സ​ന്ന​ദ്ധ​മാ​ണെ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും ഇ​തി​ന് അ​ത​ത് രാ​ജ്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ ഇ​ന്ത്യ​ൻ എ​ന്പ​സി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ബോ​ധ​വ​ത്ക​ര​ണം കൗ​ണ്‍​സി​ലിം​ഗ് എ​ന്നി​വ​യും തൊ​ഴി​ൽ ദാ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കേ​ണ്ട​തു​ണ്ട്. അ​ടു​ത്ത മൂ​ന്ന് മാ​സ​ത്തി​ന​കം പാ​സ്പോ​ർ​ട്ട് ,വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​വ​ർ​ക്ക് അ​ത് ആ​റ് മാ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച് ന​ൽ​ക​ണം. ഒ​പ്പം ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ലാ​വ​ധി​യും നീ​ട്ടി​കൊ​ടു​ക്ക​ണം. ഇ​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​കും- മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ കു​റി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തി​ന് ശേ​ഷം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റ​യി​ൻ സം​വി​ധാ​നം ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ആ​യ​തി​നാ​ൽ ഇ​തി​ന് കേ​ന്ദ്രം ആ​സൂ​ത്രി​ത​മാ​യ യാ​ത്രാ പ​ദ്ധ​തി ചി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.