കു​വൈ​റ്റി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഈ​ടാ​ക്കു​ന്ന ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ
Tuesday, April 7, 2020 3:47 AM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ൽ ഏ​പ്രി​ൽ 30 വ​രെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പൊ​തു​മാ​പ്പി​ന്‍റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കു​ന്ന എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫീ​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥി​ര ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 40,000 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ന്ന​ത്.അ​ഞ്ച് കു​വൈ​റ്റ് ദി​നാ​റാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​ത് നി​ര​വ​ധി പേ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​മെ​ന്നും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് അ​യ​ച്ച ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് കു​വൈ​റ്റി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.