"എ​ത്ര​യും വേ​ഗം രോ​ഗ​മു​ക്ത​നാ​ക​ട്ടെ'; ബോ​റി​സ് ജോ​ണ്‍​സ​ണ് ആ​ശം​സ​യു​മാ​യി മോ​ദി
Tuesday, April 7, 2020 3:47 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് ആ​ശ​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ത്ര​യും വേ​ഗം രോ​ഗ​മു​ക്ത​നാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നാ​ക​ട്ടെ​യെ​ന്നു മോ​ദി ട്വീ​റ്റ് ചെ​യ്തു.

55കാ​ര​നാ​യ ബോ​റി​സ് ജോ​ണ്‍​സ​ണെ തു​ട​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ല​ണ്ട​നി​ലെ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന് വീ​ണ്ടും ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.