മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ്; അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം
Tuesday, April 7, 2020 3:34 AM IST
തി​രു​വ​ന​ന്ത​പു​രം: മും​ബൈ​യി​ലും ഡ​ൽ​ഹി​യും മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ന​ഴ്സു​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ ചി​കി​ത്സാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന് ഇ​രു മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും പി​ണ​റാ​യി ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ലി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്കും പി​ണ​റാ​യി ക​ത്ത് ന​ൽ​കി​യി​രു​ന്നു.

മും​ബൈ​യി​ലെ 46 മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 150ൽ ​അ​ധി​കം ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.​ഡ​ൽ​ഹി​യി​ലെ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഞ്ച് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.