കു​റ​യാ​തെ കോ​വി​ഡ്; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ
Tuesday, April 7, 2020 8:09 AM IST
ടോ​ക്കി​യോ: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​നൊ​രു​ങ്ങി ജ​പ്പാ​ൻ. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ടോ​ക്കി​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ചൊ​വ്വാ​ഴ്ച​യോ ബു​ധ​നാ​ഴ്ച​യോ ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​മു​ണ്ടാ​കു​മെ​ന്ന് ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക പാ​ക്കേജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്.

ആ​കെ വൈ​റ​സ് ബാ​ധി​ത​രു​ടൈ എ​ണ്ണം സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജ​പ്പാ​ൻ 34ാമ​താ​ണ്. 3,654 പേ​ർ​ക്കാ​ണ് ഇ​വി​ടെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 85 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലേ​തി​ന്‍റെ ഇ​ര​ട്ടി​യാ​യി രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​താ​ണ് ഭ​ര​ണ​കൂ​ട​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്.

ഒ​രു മാ​സ​ത്തേ​ക്ക് ആ​യി​രി​ക്കും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക. ടോ​ക്കി​യോ, ഒ​സാ​ക്ക എ​ന്നി​വി​ട​ങ്ങ​ൾ​ക്കു പു​റ​മേ മ​റ്റ് അ​ഞ്ചി​ട​ങ്ങ​ളി​ലും അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.