നാ​വി​ക സേ​ന​യു​ടെ ക​പ്പ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​മെ​ന്ന് ട്രം​പ്
Tuesday, April 7, 2020 5:24 AM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധ വ​ൻ​തോ​തി​ൽ വ​ർ​ധി​ക്ക​വേ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ൽ താ​ത്കാ​ലി​ക​മാ​യി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു​എ​സ്എ​ൻ​സ് കം​ഫ​ർ​ട്ട് എ​ന്ന ഭീ​മ​ൻ ക​പ്പ​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കു​ക.

ന്യൂ​യോ​ർ​ക്ക് തീ​ര​ത്താ​ണ് ഇ​പ്പോ​ൾ ക​പ്പ​ലു​ള്ള​ത്. കോ​വി​ഡ് സ​മ​യ​ത്ത് മ​റ്റ് ചി​കി​ത്സ​ക​ൾ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ചി​കി​ത്സ​ക​ൾ എ​ത്തി​ക്കാ​നാ​ണ് ക​പ്പ​ൽ ഇ​പ്പോ​ൾ ന്യൂ​യോ​ർ​ക്ക് തീ​ര​ത്ത് എ​ത്തി​യി​ട്ടു​ള്ള​ത്.

എന്നാൽ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത് പൂ​ർ​ണ​മാ​യും കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.1,000 കി​ട​ക്ക​ക​ളാ​ണ് ഈ ​ക​പ്പ​ലി​ൽ ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.