ച​ല​ച്ചി​ത്ര താ​രം ശ​ശി ക​ലിം​ഗ അ​ന്ത​രി​ച്ചു
Tuesday, April 7, 2020 11:42 AM IST
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത സി​നി​മ താ​രം ക​ലിം​ഗ ശ​ശി (59) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ രോ​ഗ​ബാ​ധി​ത​നാ​യി ഏ​റെ​നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ശ​ശി​യു​ടെ യ​ഥാ​ർ​ഥ പേ​ര് വി.ച​ന്ദ്ര​കു​മാ​ർ എ​ന്നാ​ണ്. മ​ല​യാ​ള നാ​ട​ക​വേ​ദി​യി​ൽ നി​ന്നും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്ത​പ്പെ​ട്ട താ​ര​മാ​ണ് അ​ദ്ദേ​ഹം. 25 വ​ർ​ഷ​ത്തോ​ളം നാ​ട​ക​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു.

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത "പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നം.

സ്വ​ന്ത​മാ​യു​ള്ള ഭാ​ഷാ​ശൈ​ലി​യി​ലൂ​ടെ അ​ദ്ദേ​ഹം പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ഹാ​സ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ​ശി ക​ലിം​ഗ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ക്കു​ന്ന​ത്.

നാ​ട്ടി​ലും വീ​ട്ടി​ലും ശ​ശി എ​ന്ന അ​റി​യ​പ്പെ​ട്ടി​രു​ന്ന ച​ന്ദ്ര​കു​മാ​റി​ന് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്താ​ണ് നാ​ട​ക​ട്രൂ​പ്പി​ന്‍റെ പേ​രാ​യ ക​ലിം​ഗ ഒ​പ്പം ചേ​ർ​ത്തു ന​ൽ​കു​ന്ന​ത്.

നാ​ട​കം കൂ​ടാ​തെ നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും മു​ൻ​ഷി എ​ന്ന പ​ര​ന്പ​ര​യി​ലും നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം അ​മ്മാ​വ​ൻ വി​ക്ര​മ​ൻ നാ​യ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട​ക രം​ഗ​ത്ത് എ​ത്തു​ന്ന​ത്.

വി​ക്ര​മ​ൻ നാ​യ​രു​ടെ ‘സ്റ്റേ​ജ് ഇ​ന്ത്യ’ നാ​ട​ക ട്രൂ​പ്പി​ന്‍റെ ര​ണ്ടാ​മ​തു നാ​ട​ക​മാ​യ ‘സാ​ക്ഷാ​ത്കാ​ര’​ത്തി​ലാ​ണ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. അ​ഞ്ഞൂ​റി​ല​ധി​കം നാ​ട​ക​ങ്ങ​ളി​ൽ ശ​ശി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

പ്രാ​ഞ്ചി​യേ​ട്ട​ൻ ആ​ൻ​ഡ് ദ ​സെ​യ്ന്‍റ്, പു​ലി​മു​രു​ക​ൻ, ക​സ​ബ, ആ​മേ​ൻ, അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ഇ​ന്ത്യ​ൻ റു​പ്പി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സി​നി​മ​ക​ൾ.

2019-ൽ ​റി​ലീ​സ് ചെ​യ്ത "കു​ട്ടി​മാ​മ' എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രും സു​കു​മാ​രി​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ പ്ര​ഭാ​വ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.