ട്രം​പി​ന്‍റെ ഭീ​ഷ​ണി ഏ​ശി...; 24 മ​രു​ന്നു​ക​ളു​ടെ ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ഇ​ന്ത്യ നീ​ക്കി
Tuesday, April 7, 2020 11:46 AM IST
ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ 24 മ​രു​ന്നു​ക​ളു​ടെ ക‍​യ​റ്റു​മ​തി നി​രോ​ധ​നം നീ​ക്കി. കോ​വി​ഡ് 19 പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണ​മാ​ണ് നീ​ക്കി​യ​ത്. അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ട്ടു​ക​ള്‍.

26 മ​രു​ന്നു​ക​ളും അ​വ​യു​ടെ ഘ​ട​ക​ങ്ങ​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ല്‍ മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പാ​ര​സി​റ്റാ​മോ​ളും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ല​ക്ക് നീ​ക്കി​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പാ​ര​സി​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ലേ​റി​യ​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്ലോ​റോ​ക്വി​ന്‍ അ​യ​യ്ക്കു​വാ​ൻ ട്രം​പ് മോ​ദി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

"ഞാ​യ​റാ​ഴ്ച രാ​വി​ലെ ഞാ​ന്‍ മോ​ദി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച് മ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ മ​രു​ന്ന് എ​ത്തി​യി​ട്ടി​ല്ല. മ​രു​ന്ന് അ​യ​ച്ച് ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ച​തി​ൽ ന​ന്ദി പ​റ​യു​ന്നു. മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ പ്ര​ശ്‌​ന​മി​ല്ല. പ​ക്ഷേ ത​ക്ക​താ​യ തി​രി​ച്ച​ടി ഇ​ന്ത്യ നേ​രി​ടേ​ണ്ടി വ​രും. യു​എ​സു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും'. ‌എ​ന്നാ​ണ് ട്രം​പ് പ​റ​ഞ്ഞ​ത്.

ട്ര​പി​ന്‍റെ ഭീ​ഷ​ണി എ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ 24 മ​രു​ന്നു​ക​ള്‍​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് നീ​ക്കി. മ​നു​ഷ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് ഇ​ന്ത്യ സ്വീ​ക​രി​ച്ച​തെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.