ബാ​ല​പീ​ഡ​നം: ക​ര്‍​ദി​നാ​ള്‍ ജോ​ര്‍​ജ് പെ​ല്‍ നി​ര​പ​രാ​ധി​യെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഹൈ​ക്കോ​ട​തി
Tuesday, April 7, 2020 1:47 PM IST
കാൻബറ: ബാ​ല​പീ​ഡ​ന​ക്കു​റ്റ​മാ​രോ​പി​ച്ച് 400 ദി​വ​സ​ത്തെ ജ​യി​ല്‍വാ​സം. ഒടു​വി​ല്‍ നി​ര​പ​രാ​ധി​യെ​ന്ന് ഓസ്ട്രേലിയൻ ഹൈ​ക്കോ​ട​തി വി​ധി​ച്ച​തോ​ടെ ജ​യി​ല്‍ മോ​ച​നം. പ​ക്ഷേ, പു​റ​ത്തി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ ക​ര്‍​ദി​നാ​ള്‍ ജോ​ര്‍​ജ് പെ​ല്‍ ആ​ദ്യം പ​റ​ഞ്ഞ​ത് ത​നി​ക്കെ​തി​രേ കു​റ്റം ആ​രോ​പി​ച്ച​വ​ര്‍​ക്കാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നാണ്...

ലോ​ക​മാ​കെ കൊ​റോ​ണ ഭീ​തി പ​ട​ര്‍​ത്തി പടരുമ്പോൾ ത​ന്നെ ജ​യി​ലി​ല്‍ കു​ടു​ക്കി​യ​വ​ര്‍​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​നാ​യി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നു പ​റ​ഞ്ഞ ക​ര്‍​ദി​നാ​ളി​ന്‍റെ പ്ര​സ്താ​വ​ന ​രാ​ജ്യ​ത്ത് ഏ​റെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​ക്ക​ഴി​ഞ്ഞു.

ബാ​ല​പീ​ഡ​ന​ക്കു​റ്റ​ത്തി​ന് കീ​ഴ്‌​ക്കോടതി ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച ക​ര്‍​ദി​നാ​ള്‍ തെ​റ്റു​കാ​ര​ന​ല്ലെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ച​തോ​ടെ​യാ​ണ് 78 വയസുകാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. പരാതിക്കാർക്ക് വി​ശ്വാ​സ​യോ​ഗ്യ​മാ​യ യാ​തൊ​രു തെ​ളി​വു​ക​ളും ഹാജരാക്കാനായില്ലെന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണ്‍ സെന്‍റ് പാ​ട്രി​ക്ക് ക​ത്തീ​ഡ്ര​ലി​ല്‍ വ​ച്ച് ക്വ​യ​ര്‍ ഗ്രൂ​പ്പി​ലെ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​യി​രു​ന്നു ക​ര്‍​ദി​നാ​ളി​നെ​തി​രെ​യു​ള്ള കേ​സ്, 1996-ല്‍ ​ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ച ഈ ​കു​റ്റ​ത്തി​ന് 2018 ഡി​സം​ബ​റി​ലാ​ണ് അ​ദ്ദ​ഹ​ത്തി​ന് ജ​യി​ല്‍​ശി​ക്ഷ ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഏ​ഴു​പേ​ര​ട​ങ്ങു​ന്ന ഹൈ​ക്കോ​ട​തി ഫു​ള്‍ബെ​ഞ്ച് ഒ​ന്ന​ട​ങ്കം ക​ര്‍​ദി​നാ​ള്‍ നി​ര​പ​രാ​ധി​യെ​ന്നു വി​ധി​ക്കു​ക​യാ​യി​രു​ന്നു. മെ​ല്‍​ബ​ണ്‍ ആ​ര്‍​ച്ച് ബി​ഷ​പ് ആ​യി​രി​ക്കെ​യാ​ണ് അ​ദ്ദേ​ഹം ക​ര്‍​ദി​നാ​ളാ​യ​ത്.

തു​ട​ര്‍​ന്ന് 2014-ല്‍ ​വ​ത്തി​ക്കാ​നി​ലെ സാ​മ്പ​ത്തി​ക കാ​ര്യാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കു​റ്റാ​രോ​പി​ത​നാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ ചു​മ​ത​ല​യി​ല്‍ നി​ന്നു മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.