വീ​ണ്ടും വ​ഴി ത​ട​ഞ്ഞ് ക​ർ​ണാ​ട​ക; അ​തി​ർ​ത്തി​യി​ൽ രോ​ഗി​യു​മാ​യെ​ത്തി​യ ആം​ബു​ല​ന്‍​സ് ത​ട​ഞ്ഞു
Tuesday, April 7, 2020 1:51 PM IST
കാ​സ​ർ​ഗോ​ഡ്: അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ ത​ട​ഞ്ഞ് ക​ർ​ണാ​ട​ക. കൊ​റോ​ണ രോ​ഗി​ക​ളെ അ​ല്ലാ​ത്താ​വ​രെ ക​ട​ത്തി​വി​ടാ​ൻ ക​ർ​ണാ​ട​ക​യും കേ​ര​ള​വും ത​മ്മി​ൽ ധാ​ര​ണ​യാ​യെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ കേ​ന്ദ്രം അ​റി​യി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ണ്ണൂ​രി​ല്‍​നി​ന്ന് രോ​ഗി​യു​മാ​യെ​ത്തി​യ ആം​ബു​ല​ന്‍​സ് ത​ല​പ്പാ​ടി ചെ​ക് പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു. കോ​ട​തി ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്‍ രോ​ഗി​യും ആം​ബു​ല​ന്‍​സും ത​ല​പ്പാ​ടി ചെ​ക് പോ​സ്റ്റി​ല്‍ തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ക​ർ​ണാ​ട​ക‍​യു​ടെ സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു വാ​ഹ​ന​വും ക​ര്‍​ണാ​ട​ക പോ​ലീ​സ് ക​ട​ത്തി​വി​ടു​ന്നി​ല്ല.

പ്ര​ശ്നം ഒ​ത്തു​തീ​ർ​ന്നു എ​ന്ന് കേ​ന്ദ്രം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​നം ക​ട​ത്തി വി​ടു​മെ​ന്നാ​ണ് ധാ​ര​ണ. പ്ര​ശ്‌​നം ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ന്നും രോ​ഗി​ക​ളെ ചി​കി​ത്സ​യ്ക്ക് കൊ​ണ്ടു​പോ​കാ​ന്‍ മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്കി​യെ​ന്നും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത സു​പ്രീം കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ ബോ​ബ്‌​ഡെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ബ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും കേ​ര​ള​ത്തി​ലെ​യും ക​ര്‍​ണാ​ട​ക​യി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്തി ധാ​ര​ണ​യി​ല്‍ എ​ത്തി​യെ​ന്നാ​ണ് തു​ഷാ​ര്‍ മേ​ത്ത സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.