കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സോ​ണി​യ ഗാ​ന്ധി
Tuesday, April 7, 2020 3:00 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, 20,000 കോ​ടി​യു​ടെ ഡ​ൽ​ഹി സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ നി​ർ​ത്തു​ക, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സോ​ണി​യ മു​ന്നോ​ട്ടു​വ​ച്ച​ത്.

കൊ​റോ​ണ വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ടി​വി, പ​ത്രം, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ പ​ര​സ്യ​ങ്ങ​ൾ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​നും സോ​ണി​യ ഗാ​ന്ധി നി​ർ​ദേ​ശി​ച്ചു. ഒ​രു വ​ർ​ഷം ഏ​ക​ദേ​ശം 1,250 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​ര​സ്യ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​ത്. ഈ ​തു​ക സ്വ​രൂ​പി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ കോ​വി​ഡി​ന്‍റെ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കും- പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ൽ‌ അ​വ​ർ പ​റ​ഞ്ഞു.

കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യ പി​എം കെ​യ​ർ ഫ​ണ്ട‌് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും സോ​ണി​യ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വി​നു​ള്ള സു​താ​ര്യ​ത​യും വി​ശ്വാ​സ​വും ഉ​റ​പ്പ് വ​രു​ത്താ​ൻ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് സോ​ണി​യ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ​ദ്ധ​തി ചെ​ല​വും 30 ശ​ത​മാ​നം വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നും സോ​ണി​യ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.