ഏ​ല​ത്തോ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ച​തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ; ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Tuesday, April 7, 2020 5:11 PM IST
മൂ​ന്നാ​ർ: അ​നു​മ​തി​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കു വ​ച്ച തൊ​ഴി​ലു​ട​മ​യ്ക്കെ​തി​രേ കേ​സ്. അ​ന്യാ​ർ​തു​ളു​വി​ലെ ഏ​ല​ത്തോ​ട്ടം ഉ​ട​മ​യ്ക്കെ​തി​രേ​യാ​ണ് ക​ന്പം​മെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​യ​ന്ത്രി​ത​മാ​യി തോ​ട്ട​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു ഏ​ക്ക​റി​ൽ ഒ​രു തൊ​ഴി​ലാ​ളി​യെ ജോ​ലി ചെ​യ്യു​ന്ന​തി​ന് ആ​യി​രു​ന്നു അ​നു​മ​തി. അ​തി​ർ​ത്തി സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക് വ​യ്ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഈ ​വി​ല​ക്കു​ക​ൾ ലം​ഘി​ച്ച തോ​ട്ടം ഉ​ട​മ​യ്ക്കെ​തി​രെ ആ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വി​ല​ക്ക് ലം​ഘി​ച്ച് മൂ​ന്ന​ര ഏ​ക്ക​ർ തോ​ട്ട​ത്തി​ൽ പ​തി​മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്കു വ​യ്ക്കു​ക​യാ​യി​രു​ന്നു. തോ​ട്ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.