പൂ​ച്ച​യ്ക്കു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി
Tuesday, April 7, 2020 5:19 PM IST
കൊ​ച്ചി: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു ന​ൽ​കി ഹൈ​ക്കോ​ട​തി. വീ​ട്ടി​ലെ പൂ​ച്ച​ക​ൾ​ക്കു ബി​സ്ക്ക​റ്റ് വാ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ എ​റ​ണാ​കു​ളം മ​ര​ട് സ്വ​ദേ​ശി എ​ൻ. പ്ര​കാ​ശ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ശ​പ്പ​ട​ക്കാ​നു​ള്ള മൃ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​വും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​ന്പ്യാ​ർ, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

പൂ​ച്ച​യ്ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങാ​ൻ പാ​സ് തേ​ടി പ്ര​കാ​ശ​ൻ നേ​ര​ത്തെ പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. മി​യോ പേ​ർ​ഷ്യ​ൻ എ​ന്ന ക്യാ​റ്റ് ബി​സ്ക​റ്റ് വാ​ങ്ങാ​ൻ കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പെ​റ്റ്സ് ഹോ​സ്പി​റ്റ​ലി​ൽ പോ​വാ​നാ​ണ് പോ​ലീ​സി​നോ​ട് പാ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പോ​ലീ​സ് ഈ ​ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​നു​മ​തി തേ​ടി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്ര​കാ​ശി​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി പൂ​ച്ച​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടു. മ​നു​ഷ്യ​ർ​ക്കൊ​പ്പം മൃ​ഗ​ങ്ങ​ൾ​ക്കും അ​വ​കാ​ശ​ങ്ങ​ളു​ണ്ടെ​ന്നും അ​വ​യും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും നി​രീ​ക്ഷി​ച്ച കോ​ട​തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ത്ത​താ​ണ് കു​റ്റ​ക​ര​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.