വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് അ​മി​ത അ​ടു​പ്പം വേ​ണ്ട, നി​രീ​ക്ഷ​ണം വേ​ണം; കോ​വി​ഡ് മാ​ർ​ഗ​രേ​ഖ
Tuesday, April 7, 2020 5:28 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 മൃ​ഗ​ങ്ങ​ളി​ലേ​ക്കു പ​ക​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു സം​സ്ഥാ​ന​ത്ത് രോ​ഗ​സാ​ധ്യ​താ നി​രീ​ക്ഷ​ണ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. ചീ​ഫ് ഡി​സീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ​റു​ടേ​താ​ണു മാ​ർ​ഗ​രേ​ഖ.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മൃ​ഗ​ശാ​ല​യി​ലെ ക​ടു​വ​ക​ളി​ലും വ​ള​ർ​ത്തു​പൂ​ച്ച​യി​ലും കൊ​റോ​ണ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി. രോ​ഗ​ബാ​ധി​ത​രാ​യ മ​നു​ഷ്യ​രി​ൽ നി​ന്നാ​ണ് മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച് ആ​ശ​ങ്കാ​ജ​ന​ക​മാ​യ യാ​തൊ​രു സാ​ഹ​ച​ര്യ​വും സം​സ്ഥാ​ന​ത്ത് നി​ല​വി​ലി​ല്ല.

കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് അ​സാ​ധാ​ര​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ മ​ര​ണ​നി​ര​ക്കോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ ജോ​ലി സ​മ​യ​ത്ത് മ​തി​യാ​യ വ്യ​ക്തി​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം.

രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പ്ര​ത്യേ​കം പാ​ർ​പ്പി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക. മാ​സ്ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ ധ​രി​ച്ച് മാ​ത്രം മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ക.

മ​നു​ഷ്യ​രി​ൽ​നി​ന്ന് മൃ​ഗ​ങ്ങ​ളി​ലേ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ​ട് അ​മി​ത​മാ​യ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പാ​ർ​പ്പി​ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കി അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കി സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.