ലോ​ക്ക്ഡൗ​ൺ ഒ​റ്റ​യ​ടി​ക്ക് പി​ൻ​വ​ലി​ക്ക​രു​ത്: നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണം; വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ
Tuesday, April 7, 2020 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വൈ​റ​സി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണം ഒ​റ്റ​യ​ടി​ക്ക് പി​ൻ​വ​ലി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ർ​ശ. കെ.​എം. ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഘ​ട്ടം​ഘ​ട്ട​മാ​യേ പി​ന്‍​വ​ലി​ക്കാ​വൂ എ​ന്ന ശി​പാ​ര്‍​ശ സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​ത്.

ലോ​ക്ക്ഡൗ​ൺ ഘ​ട്ടം​ഘ​ട്ട​മാ​യി മാ​ത്ര​മേ അ​വ​സാ​നി​പ്പി​ക്കാ​വൂ. ലോ​ക്ഡൗ​ൺ ക​ഴി​ഞ്ഞാ​ലും പൊ​തു ഗ​താ​ഗ​തം നി​യ​ന്ത്രി​ക്ക​ണം. പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്ക​ണം. 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ. ഒ​രു വീ​ട്ടി​ൽ നി​ന്ന് ഒ​രാ​ൾ മാ​ത്ര​മേ ഒ​രേ സ​മ​യം പു​റ​ത്തി​റ​ങ്ങാ​വൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സാ​ന്പ​ത്തി​ക നേ​ട്ട​ത്തേ​ക്കാ​ൾ ആ​രോ​ഗ്യ​ത്തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്. ആ​ളു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പു​റ​ത്ത് ചി​ല​വ​ഴി​ക്ക​രു​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ ഇ​ര​ട്ട ന​ന്പ​ർ സ​ന്പ്ര​ദാ​യ​ത്തി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​രു​ത്. വി​വാ​ഹ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ 10 പേ​ർ മാ​ത്രം പ​ങ്കെ​ടു​ക്കാ​വൂ. വി​മാ​ന, ട്രെ​യി​ൻ സ​ർ​വീ​സ് പാ​ടി​ല്ലെ​ന്നും സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ദ​ഗ്ധ സ​മി​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മി​തി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.