എം​പി ഫ​ണ്ട് നി​ർ​ത്തി​യ കേ​ന്ദ്ര ന​ട​പ​ടി യു​ക്തി​ക്കു നി​ര​ക്കാ​ത്ത​ത്; വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി
Tuesday, April 7, 2020 5:57 PM IST
തി​രു​വ​ന​ന്ത​പു​രം: എം​പി ഫ​ണ്ട് നി​ർ​ത്തി​വ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര നീ​ക്കം യു​ക്തി​സ​ഹ​മ​ല്ലെ​ന്നും സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ട്വി​റ്റ​റി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

എം​പി​മാ​രു​ടെ ശ​ന്പ​ള​വും പെ​ൻ​ഷ​നും 30 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ൽ എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് നി​ർ​ത്ത​ലാ​ക്കി​യ ന​ട​പ​ടി യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തും ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രു​മാ​ണ്. കേ​ര​ള​ത്തി​ലെ ചി​ല എം​പി​മാ​ർ ഈ ​ഫ​ണ്ട് ന​ല്ല രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്. ഈ ​തു​ക നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ കേ​ര​ള​ത്തി​നു ന​ഷ്ട​പ്പെ​ടും- മു​ഖ​മ​ന്ത്രി പ​റ​ഞ്ഞു.

എം​പി ഫ​ണ്ടി​ൽ​നി​ന്നു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. ഫ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള നീ​ക്കം കോ​വി​ഡി​നെ​തി​രാ​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ക്കും. മ​ഹാ​മാ​രി പോ​ലു​ള്ള​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വി​കേ​ന്ദ്രീ​ക​ര​ണ പ​ദ്ധ​തി​ക​ളാ​ണ് ഫ​ല​വ​ത്താ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ തു​ക തു​ല്യ​മ​ല്ല. ഇ​ത് ഫ​ല​ത്തി​ൽ വി​വേ​ച​ന​പ​ര​മാ​ണ്. എം​പി ഫ​ണ്ട് നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്രം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഫ​ണ്ടു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ്-19 സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക ആ​ഘാ​തം നേ​രി​ടാ​നാ​ണ് എം​പി​മാ​രു​ടെ 10 കോ​ടി രൂ​പ വീ​ത​മു​ള്ള പ്രാ​ദേ​ശി​ക മ​ണ്ഡ​ല വി​ക​സ​ന ഫ​ണ്ട് ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഈ​യി​ന​ത്തി​ലെ 7,900 കോ​ടി രൂ​പ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഫ​ണ്ടി​ലേ​ക്കു പോ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.