ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​മെ​ന്നു വി​ചാ​രി​ക്കേ​ണ്ട: ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, April 7, 2020 6:06 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ലോ​ക്ക് ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തി​നു​ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​ര​ത്തി​ലേ​ക്ക് എ​ത്തി​യേ​നെ. കൃ​ത്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കു​റ​യാ​ൻ കാ​ര​ണം. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. പ​ക്ഷേ, അ​ങ്ങ​നെ​യൊ​രു സാ​മൂ​ഹ്യ​വ്യാ​പ​ന​മു​ണ്ടാ​യാ​ലും അ​തു നേ​രി​ടാ​ൻ ന​മ്മ​ൾ ത​യാ​റാ​ണ്. അ​തി​നു​വേ​ണ്ട ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ചെ​യ്തി​ട്ടു​ണ്ട്- കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ സാ​ധാ​ര​ണ​പോ​ലെ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​മെ​ന്നു വി​ചാ​രി​ക്കേ​ണ്ട. കൂ​ടു​ത​ൽ ജാ​ഗ്ര​ത തു​ട​രും. എ​ന്നാ​ൽ മാ​ത്ര​മേ കോ​വി​ഡ് എ​ന്ന വി​പ​ത്തി​നെ നേ​രി​ടാ​ൻ സാ​ധി​ക്കൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.