ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വ്യാ​പാ​രി വീ​ട്ടി​ൽ പൂ​ഴ്ത്തി; 21 ക്വി​ന്‍റ​ൽ ക​ണ്ടു​കെ​ട്ടാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്
Tuesday, April 7, 2020 7:50 PM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ പൂ​ഴ്ത്തി​വ​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം. കൊ​ടു​വ​ള്ളി​യി​ലെ വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച​തി​നെ​തി​രേ​യാ​ണു ന​ട​പ​ടി.

ഏ​പ്രി​ൽ ര​ണ്ടി​ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും വി​ജി​ല​ൻ​സും വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 21 ക്വി​ന്‍റ​ലി​ൽ അ​ധി​കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ​കി​റ്റ് വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച​താ​ണെ​ന്ന ഉ​ട​മ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല.

ക​ണ്ടു​കെ​ട്ടി​യ സാ​ധ​ന​ങ്ങ​ൾ കൊ​ടു​വ​ള്ളി സ​പ്ലൈ​കോ ഡി​പ്പോ വ​ഴി വി​ല്പ​ന ന​ട​ത്തി തു​ക സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​യ്ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.