കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സാ​നി​റ്റൈ​സ​ർ ട​ണ​ലു​ക​ൾ; പു​ക​മ​ഞ്ഞി​ലെ പു​തു​വ​ഴി
Tuesday, April 7, 2020 8:25 PM IST
തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ അ​ണു​നാ​ശ​ക തു​ര​ങ്ക​ക​വാ​ട​ങ്ങ​ൾ (സാ​നി​റ്റൈ​സ​ർ ട​ണ​ൽ) ത​യാ​ർ. തൃ​ശൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​രം​ഭ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശ​ക്ത​ൻ മാ​ർ​ക്ക​റ്റ്, ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹൈ​പ്പൈ ക്ലോ​റേ​റ്റ് മി​ശ്രി​തം പു​ക​മ​ഞ്ഞ് പോ​ലെ ക​ട​ത്തി​വി​ട്ട് അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്. തു​ര​ങ്ക​സ​മാ​നാ​യ ക​വാ​ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ൾ പോ​കു​ന്ന​യാ​ളി​ന്‍റെ ദേ​ഹ​ത്ത് അ​ണു​നാ​ശി​നി പു​ക​മ​ഞ്ഞ് പോ​ലെ മൂ​ടി ആ​ളി​നെ മൊ​ത്തം അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​താ​ണ് അ​ണു​നാ​ശ​ക തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലും ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ക്കു​ന്ന​വ​ർ ഇ​നി മു​ത​ൽ ഈ ​ക​വാ​ട​ത്തി​ലൂ​ടെ ക​ട​ന്നു​വേ​ണം പോ​കാ​ൻ. ചാ​വ​ക്കാ​ട്, ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​ണു​നാ​ശ​ക തു​ര​ങ്ക ക​വാ​ടം ഒ​രു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.