സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ നേ​രി​യ കു​റ​വ്; ഭ​ക്ഷ്യ സ്റ്റോ​ക്കി​ൽ പ്ര​ശ്ന​മി​ല്ല
Tuesday, April 7, 2020 8:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തേ​ക്കു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ നേ​രി​യ കു​റ​വ്. 1745 ട്ര​ക്കു​ക​ളാ​ണ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​വ​ന്ന​ത്.

43 എ​ൽ​പി​ജി ടാ​ങ്ക​റു​ക​ളും എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​മാ​യു​ള്ള 65 ട്ര​ക്കു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ലോ​ക്ക്ഡൗ​ണി​നു​മു​ന്പ് ഒ​രു​ദി​വ​സം 227 എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ എ​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ ട്ര​ക്കു​ക​ൾ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ക്ഷ്യ സ്റ്റോ​ക്കി​ൽ നി​ല​വി​ൽ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല.

എ​ന്നാ​ൽ, ഇ​നി​യു​ള്ള ഘ​ട്ടം മു​ന്നി​ൽ ക​ണ്ട് സ്റ്റോ​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ്ട​തു​ണ്ട് എ​ന്നാ​ണ് കാ​ണു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.