"ഇ​നി​യൊ​ര​ങ്ക​ത്തി​ന് മെ​ർ​ക്ക​ൽ ത​യാ​റാ​കി​ല്ല..​'വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം
Wednesday, April 8, 2020 4:02 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​ക്ക് ആം​ഗ​ല മെ​ർ​ക്ക​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം. ചാ​ൻ​സ​ല​റു​ടെ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ഹെ​ൽ​ഗെ ബ്രോ​ണ്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. മെ​ർ​ക്ക​ൽ ഇ​ത് നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ർ​ക്ക​ൽ അ​ഞ്ചാ​മ​തും ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഹെ​ൽ​ഗെ ബ്രോ​ണ്‍.​ഇ​ത്ത​രം ച​ർ​ച്ച​ക​ൾ​ക്കു​ള്ള സ​മ​യ​മ​ല്ല ഇ​തെ​ന്നു പ​റ​ഞ്ഞ ഹെ​ൽ​ഗെ ബ്രോ​ണ്‍ മെ​ർ​ക്ക​ലി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും മാ​റ്റം ഉ​ണ്ടാ​യ​താ​യി അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വോ​ടെ മെ​ർ​ക്ക​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​വ​ർ വീ​ണ്ടും ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന വാ​ർ​ത്ത​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

2018ലാ​ണ് ഇ​നി​യൊ​രി​ക്ക​ൽ കൂ​ടി ചാ​ൻ​സ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മെ​ർ​ക്ക​ൽ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.