മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 1000 ക​ട​ന്നു
Wednesday, April 8, 2020 3:40 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 150 പു​തി​യ കോ​വി​ഡ് 19 കേ​സു​ക​ൾ. ഇ​തി​ൽ നൂ​റെ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് മും​ബൈ​യി​ൽ നി​ന്നാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ മൊ​ത്തം കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ളു​ടെ എ​ണ്ണം 1,018 ആ​യ​താ​യി മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

മും​ബൈ​യി​ൽ മാ​ത്രം 590 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 40 ആ​യി ഉ​യ​ർ​ന്നു.

കോ​വി​ഡ് 19 രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൂ​നെ​യി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ക​ൾ ഇ​നി​മു​ത​ൽ രാ​വി​ലെ 10 മു​ത​ൽ 12 മ​ണി വ​രെ​യാ​കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.