ക​പ്പ​ലി​ലെ കോ​വി​ഡ് ബാ​ധ; അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ ത​ല​വ​ൻ രാ​ജി​വ​ച്ചു
Wednesday, April 8, 2020 4:28 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​മാ​ന വാ​ഹ​നി ക​പ്പ​ലി​ൽ കോ​വി​ഡ് പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക സേ​ന​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല​യു​ള്ള തോ​മ​സ് മോ​ഡ്ലി രാ​ജി​വ​ച്ചു. ക​പ്പ​ലി​ലെ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ പി​ഴ​വു​ക​ളു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് രാ​ജി.

യു​എ​സ്എ​സ് തി​യോ​ഡോ​ർ റൂ​സ് വെ​ൽ​റ്റ് ക​പ്പ​ലി​ലെ ക്യാ​പ്റ്റ​ൻ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് എ​ഴു​തി​യ ക​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. ക്യാ​പ്റ്റ​ന്‍റെ ന​ട​പ​ടി​യെ തോ​മ​സ് മോ​ഡ്ലി വി​ഢി​ത്ത​രം എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

അ​തി​നി​ടെ, മോ​ഡ്ലി സ്വ​മേ​ധ​യാ രാ​ജി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി മാ​ർ​ക്ക് എ​സ്പ​റും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.