ബോറിസ് ജോണ്‍സണ്‍ എത്രയു വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്രംപ്
Wednesday, April 8, 2020 7:10 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ട​യെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ദ്ദേ​ഹം പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്താ​ണെ​ന്നും അ​മേ​രി​ക്ക​യോ​ട് അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന​യാ​ളാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധ​യെ വി​ജ​യ​ക​ര​മാ​യി ത​ര​ണം ചെ​യ്ത് അ​ദ്ദേ​ഹ​ത്തി​ന് സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​ക​ട്ട​യെ​ന്നും ട്രം​പ് ആ​ശം​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ട്രം​പ്,. ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് പ്ര​ത്യാ​ശ​പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.