ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ഴി​പാ​ട് ഓ​ണ്‍​ലൈ​നി​ൽ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്നു
Wednesday, April 8, 2020 8:35 AM IST
തി​രു​വ​ന​ന്ത​പു​രം: കേോാ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന വി​ല​ക്കു​ള്ള​തി​നാ​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണി​പ്പോ​ൾ ദേ​വ​സ്വം ബോ​ർ​ഡ് എ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ൽ വി​ഷു​വി​നു​ത​ന്നെ ഓ​ണ്‍​ലൈ​ൻ വ​ഴി​പാ​ടി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ന് ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കും. ശ​ബ​രി​മ​ല​യ്ക്കു​ശേ​ഷം മ​റ്റ് പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും തു​ട​ർ​ന്ന് എ​ല്ലാ ക്ഷേ​ത്ര​ങ്ങ​ളി​ലും ഇ​ത് ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ഗ​ണ​പ​തി​ഹോ​മം, നീ​രാ​ഞ്ജ​നം, ഭ​ഗ​വ​തി​സേ​വ, അ​ർ​ച്ച​ന തു​ട​ങ്ങി​യ​വ​യാ​ണ് ഓ​ണ്‍​ലൈ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.