ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യെ മാ​ത്രം പ​രി​ഗ​ണി​ക്കു​ന്നു; ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മൈ​ന്ന് ട്രം​പ്
Wednesday, April 8, 2020 8:33 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്- 19 വൈ​റ​സ് അ​നു​ദി​നം വ്യാ​പി​ക്കു​ന്ന​തി​നി​ടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഡ​ബ്ല്യു​എ​ച്ച്ഒ ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തൈ​ന്ന് ട്രം​പ് തു​റ​ന്ന​ടി​ച്ചു.

ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ ട്രം​പ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ൽ​കാ​റു​ള്ള പ​ണം ഇ​നി ന​ൽ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് പ​ണം ന​ൽ​കു​ന്ന​ത് നി​ർ​ത്തി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ങ്ങ​ൾ​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ച​ത്.

പി​ന്നീ​ടാ​ണ് പ​ണം ന​ൽ​കി​ല്ല എ​ന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം അ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്ഒ​യ്ക്ക് ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.