കാ​യം​കു​ള​ത്ത് 6,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Wednesday, April 8, 2020 3:18 PM IST
കാ​യം​കു​ളം: മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി 6,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്
പി‌​ടി​കൂ​ടി​യ​ത്.

കാ​യം​കു​ളം എ​രു​വ​യി​ലെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 2,500 കി​ലോ പ​ഴ​കി​യ മ​ത്സ്യ​വും പിക്ക്അപ്പ് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 500 കി​ലോ മ​ത്സ്യ​വും ആ​രോ​ഗ്യവ​കു​പ്പ് ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി​യ​ത്.

ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ മ​ത്തി, ചൂ​ര തു​ട​ങ്ങി​യ മീ​നു​ക​ൾ​ക്ക് മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജീ​ഷ് എ​ല്‍.സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു. ​മം​ഗ​ലാ​പു​ര​ത്ത് നി​ന്നും കാ​യം​കു​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന 3,500 കി​ലോ പ​ഴ​കി​യ മ​ത്സ്യം കാ​യം​കു​ള​ത്തെ ഒ​രു ക​മ്മീ​ഷ​ന്‍ ഏ​ജ​ന്‍​സി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഡ്രൈ​വ​ര്‍ മൊ​ഴി ന​ല്‍​കി.

കാ​യം​കു​ള​ത്തും പ​രി​സ​ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ മ​ത്സ്യ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.