"മോ​ദി വ​ള​രെ ന​ല്ല​വ​ന്‍'; മ​രു​ന്നി​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​പ്പോ​ള്‍ അ​ട​വ് മാ​റ്റി ട്രം​പ്
Wednesday, April 8, 2020 5:48 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ നി​യ​ന്ത്ര​ണം നീ​ക്കി​യ​തി​ന് പി​ന്നാ​ലെ ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. യു​എ​സ് മാ​ധ്യ​മ​മാ​യ ഫോ​ക്‌​സ് ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​നി​ടെ "അ​ദ്ദേ​ഹം വ​ലി​യ​വ​നാ​ണ്, ശ​രി​ക്കും മോ​ദി വ​ള​രെ ന​ല്ല​വ​നാ​ണ്' ട്രം​പ് പ​റ​ഞ്ഞു.

നേ​ര​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി മ​ലേ​റി​യ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹൈ​ഡ്രോ​ക്‌​സി​ക്ലോ​റോ​ക്വീ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ട്രം​പ് മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യ​ത്തോ​ട് ഇ​ന്ത്യ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന​പ്പോ​ള്‍ മ​രു​ന്ന് ത​ന്നി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന 24 മ​രു​ന്നു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം ഇ​ന്ത്യ നീ​ക്കി​യ​ത്. ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഫാ​ക്ട​റി​ക​ളി​ല്‍ നി​ര്‍​മി​ച്ച 29 മി​ല്യ​ണ്‍ ഡോ​സ് മ​രു​ന്ന് ഇ​ന്ത്യ, അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ബ്ല്യു​എ​ച്ച്ഒ ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന വി​മ​ര്‍​ശ​ന​വും ട്രം​പ് ഉ​ന്ന​യി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ല്‍​കു​ന്ന പ​ണം ഇ​നി ന​ല്‍​കി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. 58 മി​ല്യ​ണ്‍ ഡോളറാണ് പ്ര​തി​വ​ര്‍​ഷം അ​മേ​രി​ക്ക ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് ന​ല്‍​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.