സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പാ​ക്ക​രു​തെ​ന്ന് ആ​വ​ർ​ത്തി​ച്ച് ചെ​ന്നി​ത്ത​ല
Wednesday, April 8, 2020 3:23 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ചി​നോ​ട് എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പാ​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സാ​ല​റി ച​ല​ഞ്ചി​ൽ മു​ഖ്യ​മ​ന്ത്രി തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​ല​റി ച​ല​ഞ്ച് നി​ർ​ബ​ന്ധി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ക്കി​ല്ല. എ​ന്നാ​ൽ ജീ​വ​ന​ക്കാ​ർ സ്വ​മേ​ധ​യാ സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് എ​തി​ർ​പ്പു​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നോ​ട് കു​ടി​പ്പ​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മു​ല്ല​പ്പ​ള്ളി​യോ​ട് മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള കു​ന്നാ​യ്മ പു​തി​യ കാ​ര്യ​മ​ല്ല.

അ​ത് ന​മ്മ​ളാ​രും വി​ചാ​രി​ച്ചാ​ല്‍ തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മു​ല്ല​പ്പ​ള്ളി ഉ​ന്ന​യി​ച്ച​ത് ശ​രി​യാ​യ ആ​രോ​പ​ണ​മാ​ണ്. ക​ള്ളം പി​ടി​ക്ക​പ്പെ​ട്ട​പ്പോ​ഴു​ള്ള വേ​വ​ലാ​തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കോ​വി​ഡ് വ​രും മു​ൻ​പേ ത​ന്നെ കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​കാ​വ​സ്ഥ ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും സാ​മ്പ​ത്തി​ക മാ​നേ​ജ്മെ​ന്‍റി​ലെ പാ​ളി​ച്ച കോ​വി​ഡി​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചു.

കോ​വി​ഡ് ഫ​ണ്ടി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വാ​ക്കി ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കി.

ഈ ​പ്ര​തി​സ​ന്ധി കാ​ല​ത്താ​ണോ ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് അ​ഞ്ച് ല​ക്ഷം ചെ​ല​വാ​ക്കി ശു​ചീ​ക​രി​ക്കേ​ണ്ട​ത്- അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.