ക​ണ്ണിൽ ചോ​ര​യി​ല്ലാ​തെ ക​ർ​ണാ​ട​ക; കാ​സ​ർ​ഗോ​ഡ് നി​ന്നു​ള്ള രോ​ഗി​യെ ചി​കി​ത്സ ന​ൽ​കാ​തെ മ​ട​ക്കി
Wednesday, April 8, 2020 3:16 PM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും മ​നു​ഷ്യ ജീ​വ​ന് വി​ല​ക​ൽ​പ്പി​ക്കാ​തെ ക​ർ​ണാ​ട​ക. ചി​കി​ത്സ​യ്ക്കാ​യ എ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യെ ചി​കി​ത്സ ന​ൽ​കാ​തെ മ​ട​ക്കി അ​യ​ച്ചു. മം​ഗ​ളൂ​രു​വി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ത​സ്‌​ലി​മ​യ്ക്കാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.

ഒ​ന്ന​ര​മ​ണി​ക്കൂ​ർ നേ​രെ കാ​ത്തു​നി​ന്നി​ട്ടും ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നാ​ട്ടി​ൽ ചി​കി​ത്സ​തേ​ടാ​നും ഉ​പ​ദേ​ശി​ച്ച​താ​യി പ​റ​യു​ന്നു. ആ​ദ്യം ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നും അ​ധി​കൃ​ത​ർ അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ ചി​കി​ത്സ ല​ഭി​ക്കാ​തെ ത​സ്‌​ലി​മ മ​ട​ങ്ങി.

കേ​ര​ള​ത്തി​ന്‍റെ നി​ര​ന്ത​ര അ​ഭ്യ​ർ​ഥ​ന​ക​ൾ​ക്കും സു​പ്രീം കോ​ട​തി ഇ​ട​പെ​ട​ലു​ക​ളേ​യും തു​ട​ർ​ന്ന് അ​തി​ർ​ത്തി തു​റ​ക്കാ​ൻ ക​ർ​ണാ​ട​കം ത​യാ​റാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ത​സ്‌​ലി​മ​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റി​ൽ നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ത്തി​വി​ട്ടി​രു​ന്നു. ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ട്ട​ത്. രോ​ഗി​ക്കൊ​പ്പം ഒ​രാ​ളെ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ മം​ഗ​ളൂ​രു​വി​ലെ​ത്തി​യ ത​സ്‌​ലി​മ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ൻ 14 നി​ബ​ന്ധ​ന​ക​ളാ​ണ് ക​ർ​ണാ​ട​ക വ​ച്ചി​രു​ന്ന​ത്. ഇ​തെ​ല്ലാം പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് മം​ഗ​ളൂ​രു​വി​ലേ​ക്ക് ആം​ബു​ല​ൻ​സ് ക​ട​ത്തി​വി​ട്ട​ത്. കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടാ​മെ​ന്ന് ക​ര്‍​ണാ​ട​കം ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രി​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.