കോ​വി​ഡ്: വ​യ​നാ​ട്ടി​ൽ ര​ണ്ടും തൃ​ശൂ​രി​ൽ മൂ​ന്നു പേ​രും ആ​ശു​പ​ത്രി വി​ട്ടു
Wednesday, April 8, 2020 3:36 PM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​ർ ആ​ശു​പ​ത്രി വി​ട്ടു. തൃ​ശൂ​രി​ലും മൂ​ന്നു പേ​ര്‍ രോ​ഗം ഭേ​ദ​മാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. വ​യ​നാ​ട്ടി​ൽ ക​മ്പ​ള​ക്കാ​ട്, തൊ​ണ്ട​ര്‍​നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​ത്.

മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന ര​ണ്ട് പേ​രെ​യും ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ള്ള, ഒ.​ആ​ര്‍ കേ​ളു എം​എ​ല്‍​എ, ഡി​എം​ഒ രേ​ണു​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​രു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മാ​യി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​രി​ൽ ഫ്രാ​ൻ​സി​ൽ​നി​ന്നും എ​ത്തി​യ ദ​മ്പ​തി​ക​ളും ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യു​മാ​ണ് രോ​ഗം ഭേ​ദ​പ്പെ​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​രു​ടെ ര​ണ്ടാം സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ടു​ത​ൽ ന​ൽ​കി​യ​ത്.

വ​യ​നാ​ട്ടി​ല്‍ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് 109 പേ​ര്‍ ചൊ​വ്വാ​ഴ്ച വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ജി​ല്ല​യി​ല്‍ 169 പേ​രാ​ണ് വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​ര്‍​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ അ​ട​ച്ച​ശേ​ഷം ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ എ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​വ​ർ. ബാ​ക്കി​യു​ള്ള​വ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.