അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​ർ നാ​ല് ല​ക്ഷം ക​ട​ന്നു
Wednesday, April 8, 2020 3:49 PM IST
ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ർ അ​മേ​രി​ക്ക​യി​ൽ നാ​ല് ല​ക്ഷം ക​ട​ന്നു. 4,00,549 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 12,857 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. 21,711 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം അ​മേ​രി​ക്ക​യി​ൽ ആ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

9,169 പേ​ർ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. മ​ര​ണ​നി​ര​ക്കി​ൽ സ്പെ​യി​ൻ, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളെ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക മ​റി​ക​ട​ക്കു​മെ​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.