ക​ർ​ണാ​ട​ക​യി​ലേ​ക്കു പോ​ക​ണ്ട; കാ​സ​ർ​ഗോ​ട്ട് ഡ​യാ​ലി​സി​സ് സൗ​ക​ര്യം ത​യാ​ര്‍
Wednesday, April 8, 2020 4:57 PM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്ഡൗ​ണ്‍ മൂ​ലം മം​ഗ​ലാ​പു​ര​ത്തെ​യും ക​ണ്ണൂ​രി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സി​ന് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മൂ​ന്നു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കി. കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, തൃ​ക്ക​രി​പ്പു​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഈ ​ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ലു​ള്ള ര​ണ്ട് ഷി​ഫ്റ്റി​ന് പു​റ​മേ, ഒ​രു അ​ധി​ക ഷി​ഫ്റ്റും കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സൗ​ക​ര്യം ഏ​ർ​പ്പെ​ടാ​ക്കി​യ​ത്. ഈ ​അ​ധി​ക ഷി​ഫ്റ്റി​ലാ​യി​രി​ക്കും പു​തി​യ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ക. ഒ​രു ഷി​ഫ്റ്റി​ൽ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും എ​ട്ടു​പേ​ർ​ക്ക് വീ​ത​വും തൃ​ക്ക​രി​പ്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു​പേ​ർ​ക്കു​മാ​ണ് അ​വ​സ​രം.

ഈ ​ആ​ശു​പ​ത്രി​ക​ളി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലെ നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു പു​റ​മേ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് ആ​വ​ശ്യ​മു​ള്ള​വ​ർ തൊ​ട്ട​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം വ​ഴി ജി​ല്ലാ മെ​ഡി​ക്ക​ൽ (ആ​രോ​ഗ്യം) ഓ​ഫീ​സി​ലെ ക​ണ്‍​ട്രോ​ൾ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.