പ​ഞ്ചാ​ബി​ൽ ക​ർ​ഫ്യൂ 30 വ​രെ നീ​ട്ടി
Wednesday, April 8, 2020 5:00 PM IST
ച​ണ്ഡി​ഗ​ഡ്: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം പ​ട​രു​ന്ന​തി​നാ​ൽ പ​ഞ്ചാ​ബി​ൽ ക​ർ​ഫ്യൂ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ഏ​പ്രി​ൽ 14 വ​രെ രാ​ജ്യ​ത്താ​കെ നി​ല​നി​ൽ​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നീ​ട്ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ പ​ഞ്ചാ​ബ് തീ​രു​മാ​നി​ച്ച​ത്.

ലോ​ക്ക്ഡൗ​ണ്‍ ഏ​പ്രി​ൽ മാ​സം അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൂ​ച​ന ന​ൽ​കി​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് പ​ത്തോ​ളം സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ശ​ക്ത​മാ​യ ആ​വ​ശ്യ​മു​ന്ന​യി​ച്ചു ക​ഴി​ഞ്ഞു.

പ​ഞ്ചാ​ബി​ൽ ഇ​ന്ന് 20 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 99 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തു​വ​രെ എ​ട്ട് പേ​രാ​ണ് പ​ഞ്ചാ​ബി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.