ലോക്ക്ഡൗൺ നീട്ടില്ല; വാർത്തകൾ നിഷേധിച്ച് പഞ്ചാബ് സർക്കാർ
Wednesday, April 8, 2020 5:48 PM IST
അ​മൃ​ത്സ​ർ: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​ൻ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ഏ​പ്രി​ൽ 30 വ​രെ നീ​ട്ടി​യ​താ​യു​ള്ള വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ. ഈ ​മാ​സം 14ന് ​ശേ​ഷം ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നമൊന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗി​ന്‍റെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് അ​റി​യി​ച്ചു.

നേ​ര​ത്തേ, ഏ​പ്രി​ൽ 30 വ​രെ ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ച​താ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത ന​ൽ​കി​യ​ത്. ഏ​പ്രി​ൽ 14 വ​രെ രാ​ജ്യ​ത്താ​കെ നി​ല​നി​ൽ​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ നീ​ട്ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ പ​ഞ്ചാ​ബ് തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്.

പ​ഞ്ചാ​ബി​ൽ ഇ​ന്ന് 20 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 99 ആ​യി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ നി​സാ​മു​ദീ​നി​ലെ ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​തു​വ​രെ എ​ട്ട് പേ​രാ​ണ് പ​ഞ്ചാ​ബി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.