നി​സാ​മു​ദ്ദീ​ൻ മ​ർ​ക്ക​സ് മേ​ധാ​വി മൗ​ലാ​ന സാ​ദ് ഖ​ണ്ഡ​ല​വി ക്വാ​റ​ന്‍റൈ​നി​ൽ: റി​പ്പോ​ർ​ട്ട്
Wednesday, April 8, 2020 5:52 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ വി​വാ​ദ​ത്തി​ലാ​യ ത​ബ്ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച നി​സാ​മു​ദ്ദീ​ൻ മ​ർ​ക്ക​സ് മേ​ധാ​വി മൗ​ലാ​ന സാ​ദ് ഖ​ണ്ഡ​ല​വി ക്വാ​റന്‍റൈ​നി​ലെ​ന്നു റി​പ്പോ​ർ​ട്ട്. തെ​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സ​ഹാ​യി​യു​ടെ വ​സ​തി​യി​ലാ​ണ് ഇ​ദ്ദേ​ഹം ക​ഴി​യു​ന്ന​തെ​ന്നാ​ണു സൂ​ച​ന.

ഖ​ണ്ഡ​ല​വി​യെ മാ​ർ​ച്ച് 28 മു​ത​ൽ കാ​ണാ​നി​ല്ല. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ നോ​ട്ടി​സ് ല​ഭി​ച്ച ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച കു​റ്റ​ത്തി​ന് മൗ​ലാ​ന സാ​ദി​നും മ​റ്റ് ത​ബ്ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ 1897ലെ ​എ​പി​ഡെ​മി​ക് ഡി​സീ​സ് നി​യ​മ​പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

വി​വാ​ദ മ​ത​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി പോ​ലീ​സ് ക്രൈം​ബ്രാ​ഞ്ച് ര​ണ്ടാം ത​വ​ണ​യും മൗ​ലാ​ന സാ​ദി​നു നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് മൗ​ലാ​ന സാ​ദി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചു.

നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ​ല​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 25,000 പേ​രെ​യാ​ണു ക്വാ​റ​ന്‍റൈനി​ൽ ആ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.