ബോ​റി​സ് ജോ​ൺ​സ​ൺ ഐ​സി​യു​വി​ൽ തു​ട​രും; ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി
Wednesday, April 8, 2020 6:21 PM IST
ല​ണ്ട​ൻ: കോ​വി​ഡ്-19 വൈ​റ​സ് രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി.

എ​ന്നാ​ൽ അ​ദ്ദേ​ഹം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ (ഐ​സി​യു) മൂന്നാം ദിവസവും തു​ട​രും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്നും അ​ദ്ദേ​ഹം ഉ​ന്മേ​ഷ​വാ​നെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി എ​ഡ്വേ​ർ​ഡ് അ​ർ​ഗാ​ർ അ​റി​യി​ച്ചു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കി പ​ത്തു ദി​വ​സ​ത്തി​ന് ശേ​ഷ​വും ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഞാ​യ​റാ​ഴ്ച ജോ​ണ്‍​സ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. പ​നി​യും ചു​മ​യും ശ്വാ​സ​ത​ട​സ​വും ശ​ക്ത​മാ​യ​തോ​ടെ പി​ന്നീ​ട് ഐ​സി​യു​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.