മോ​ദി "​ഹ​നു​മാ​ൻ’ ആ​ക​ണം, ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ത​ര​ണം; അ​ഭ്യ​ർ​ഥി​ച്ച് ബ്ര​സീ​ൽ
Wednesday, April 8, 2020 6:04 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള മ​രു​ന്നു ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു ബ്ര​സീ​ൽ. ല​ക്ഷ്മ​ണ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഹ​നു​മാ​ൻ മൃ​ത​സ​ഞ്ജീ​വ​നി കൊ​ണ്ടു​വ​ന്നു ന​ൽ​കി​യ പോ​ലെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ മ​രു​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണു ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹെ​യ​ർ ബൊ​ൽ​സ​നാ​രോ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ശ്രീ​രാ​മ​ന്‍റെ സ​ഹോ​ദ​ര​നാ​യ ല​ക്ഷ്മ​ണ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഹ​നു​മാ​ൻ ഹി​മാ​ല​യ​ത്തി​ൽ​നി​ന്നു വി​ശു​ദ്ധ മ​രു​ന്ന് (മൃ​ത​സ​ജ്ഞീ​വ​നി) കൊ​ണ്ടുവ​ന്ന​പോ​ലെ, യേ​ശുക്രി​സ്തു അ​ന്ധ​ന് കാ​ഴ്ച ന​ൽ​കി​യ പോ​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി ബ്ര​സീ​ലും ഇ​ന്ത്യ​യും ഒ​രു​ ശ​ക്തി​യാ​യി​നി​ന്നു കോ​വി​ഡി​നെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ബൊ​ൽ​സാ​ന​രോ ക​ത്തി​ൽ എ​ഴു​തി. ഇ​ന്ത്യ മ​രു​ന്നു ന​ൽ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ബൊ​ൽ​സ​നാ​രോ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ച​തി​നു പി​ന്നാ​ലെ മ​രു​ന്നു ക​യ​റ്റു​മ​തി​ക്കു​ള്ള വി​ല​ക്ക് ഇ​ന്ത്യ നീ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണു ഹ​നു​മാ​ൻ പ​രാ​മ​ർ​ശ​വു​മാ​യി ബ്ര​സീ​ലി​യ​ൻ പ്ര​സി​ഡ​ന്‍റും രം​ഗ​ത്തെ​ത്തി​യ​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ​ മാ​സം 25 മു​ത​ൽ ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ എ​ന്ന മ​ലേ​റി​യ​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നി​ന്‍റെ ക​യ​റ്റു​മ​തി ഇ​ന്ത്യ നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

യു​എ​സി​നെ കൂ​ടാ​തെ മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളാ​ണ് ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വി​ൻ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.