ഒ​ന്പ​തു പേ​ർ​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ്; ക​ണ്ണൂ​രി​ൽ നാ​ലു പേ​ർ​ക്ക് രോ​ഗം
Wednesday, April 8, 2020 6:19 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച ഒ​ന്പ​തു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നാ​ലു പേ​ർ​ക്കും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടും പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രി​ൽ നാ​ലു പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്. ര​ണ്ടു പേ​ർ നി​സാ​മു​ദ്ദീ​നി​ൽ​നി​ന്നും മൂ​ന്നു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 345 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ 259 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,40,474 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,39,725 പേ​ര്‍ വീ​ടു​ക​ളി​ലും 749 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 169 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 11,956 വ്യ​ക്തി​ക​ളു​ടെ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 10,906 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.​സം​സ്ഥാ​ന​ത്ത് നി​സാ​മു​ദ്ദീ​നി​ൽ നി​ന്നെ​ത്തി​യ 212 പേ​രെ ക​ണ്ടെ​ത്തി. ഇ​തി​ൽ 15 പേ​ർ​ക്ക് രോ​ഗബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.