റൊ​ണാ​ൾ​ഡീ​ഞ്ഞോ പ​രാ​ഗ്വെ​യി​ൽ ജ​യി​ൽ മോ​ചി​ത​ൻ; വീ​ട്ടു​ത​ട​ങ്ക​ലി​ൽ തു​ട​രും
Wednesday, April 8, 2020 6:33 PM IST
അ​സു​ൻ​സി​യോ​ണ്‍ (പ​രാ​ഗ്വെ): വ്യാ​ജ പാ​സ്പോ​ർ​ട്ടു​മാ​യി പ​രാ​ഗ്വെ​യി​ൽ പി​ടി​യി​ലാ​യ ബ്ര​സീ​ൽ ഫു​ട്ബോ​ൾ മു​ൻ താ​രം റൊ​ണാ​ൾ​ഡീ​ഞ്ഞോ ജ​യി​ൽ മോ​ചി​ത​നാ​യി. 32 ദി​വ​സ​ത്തെ ജ​യി​ൽ വാ​സ​ത്തി​നു​ശേ​ഷം ചൊ​വ്വാ​ഴ്ച​യാ​ണ് താ​ര​ത്തെ മോ​ചി​ത​നാ​ക്കി​യ​ത്.

ജ​യി​ൽ മോ​ചി​ത​നാ​യെ​ങ്കി​ലും റൊ​ണാ​ൾ​ഡി​ഞ്ഞോ വീ​ട്ടു​ത​ട​ങ്ക​ലി​ൽ തു​ട​രും. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് താ​ര​ത്തി​നു വീ​ട്ടു​ത​ട​ങ്ക​ലി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. കോ​ട​തി ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും വീ​ട്ടു​ത​ട​ങ്ക​ലി​നു​ള്ള അ​പ്പീ​ലു​ക​ൾ നി​ര​സി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു റൊ​ണാ​ൾ​ഡീ​ഞ്ഞോ​യും സ​ഹോ​ദ​ര​നും ജ​യി​ലി​ലാ​യി​രു​ന്നു.

ചാ​രി​റ്റി പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​ഗ്വെ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് റൊ​ണാ​ൾ​ഡീ​ഞ്ഞോ​യും സ​ഹോ​ദ​ര​ൻ റോ​ബ​ർ​ട്ടോ​യും പി​ടി​യി​ലാ​യ​ത്. പ​രി​സ്ഥി​തി നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ഴ​യൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 2018 ന​വം​ബ​റി​ൽ റൊ​ണാ​ൾ​ഡീ​ഞ്ഞോ​യു​ടെ പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യി​രു​ന്നു. 2002 ലോ​ക​ക​പ്പ് നേ​ടി​യ ബ്ര​സീ​ൽ ടീ​മി​ലെ നി​ർ​ണാ​യ​ക അം​ഗ​മാ​യി​രു​ന്നു റൊ​ണാ​ൾ​ഡീ​ഞ്ഞോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.