നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം: അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി
Wednesday, April 8, 2020 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഇ​ത്ത​രം പ്ര​വ​ർ​ണ​ത​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അക്രമം നടത്തിയവർക്കെതിരേ ധാക്ഷിണ്യമില്ലാത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ത​ണ്ണി​ത്തോ​ട് ഇ​ട​ക്ക​ണ​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നെ ആ​ക്ര​മി​ക്കു​മെ​ന്ന ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.