ഫോ​ണ്‍​കോ​ളി​ൽ വീ​ട്ടു​പ​ടി​ക്ക​ൽ മ​ദ്യ​മെ​ത്തും; ഹോം ​ഡെ​ലി​വ​റി​ക്കു മ​മ​ത സ​ർ​ക്കാ​ർ
Wednesday, April 8, 2020 7:32 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​ദ്യം ഹോം ​ഡെ​ലി​വ​റി ചെ​യ്യാ​ൻ മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. എ​ക്സൈ​സ് ഡ​യ​റ​ക്ട​റേ​റ്റി​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ൾ ഫോ​ണ്‍ മു​ഖേ​ന ബു​ക്ക് ചെ​യ്താ​ൽ മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കു​ന്ന​താ​ണു പു​തി​യ പ​ദ്ധ​തി. പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി റീ​ട്ട​യ്ൽ ക​ച്ച​വ​ട​ക്കാ​ർ​ക്കു ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​നു​ള്ള പാ​സ് ന​ൽ​കും. രാ​വി​ലെ 11-നും ​ഉ​ച്ച​ക്ക് ര​ണ്ടി​നും ഇ​ട​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ദ്യ​ത്തി​നു​വേ​ണ്ടി ഷോ​പ്പു​ക​ളെ ബ​ന്ധ​പ്പെ​ടാം.

ദി​വ​സേ​ന ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലാ​ണു മ​ദ്യം വി​ത​ര​ണം ചെ​യ്യു​ക. ഒ​രു ദി​വ​സം ഒ​രു മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യ്ക്കു മൂ​ന്നു ഡെ​ലി​വ​റി പാ​സു​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം മ​ദ്യ​ഷോ​പ്പു​ക​ളും അ​ട​ച്ചി​രു​ന്നു. ഇ​നി​യും അ​വ അ​ങ്ങ​നെ ത​ന്നെ തു​ട​രും. വ്യാ​ജ​മ​ദ്യ വി​ൽ​പ്പ​ന​ക്കു ത​ട​യി​ടാ​ൻ ഈ ​തീ​രു​മാ​ന​ത്തി​ന് ക​ഴി​യു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.