മാ​വേ​ലി​ക്ക​ര​യി​ൽ പ​ള്ളി​യി​ൽ മോ​ഷ​ണം; വീ​ഞ്ഞും നേ​ർ​ച്ച​പ്പ​ണ​വും ക​വ​ർ​ന്നു
Wednesday, April 8, 2020 7:39 PM IST
മാ​വേ​ലി​ക്ക​ര: പു​ന്ന​മ്മൂ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ മോ​ഷ​ണം. പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പ​ണ​വും വീ​ഞ്ഞും മോ​ഷ്ടാ​വ് അ​പ​ഹ​രി​ച്ചു.

പ​ള്ളി​ക്കു​ള്ളി​ലെ ര​ണ്ടു നേർച്ചപ്പെട്ടി അ​പ​ഹ​രി​ച്ച് പ​ണ​മെ​ടു​ത്ത ശേ​ഷം സെ​മി​ത്തേ​രി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​യിൽ ഉ​റ​പ്പി​ച്ച് വ​ച്ചി​രി​ക്കു​ന്ന മറ്റൊരു നേർച്ചപ്പെട്ടിയിലെ പ​ണ​വും അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ പ​ള്ളി​യി​ൽ വെളിച്ചം കെടുത്താൻ എത്തിയ ആ​ളാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വീ​ഞ്ഞ് അ​പ​ഹ​രി​ച്ച മോ​ഷ്ടാ​ക്ക​ൾ ഇ​വ കു​ടി​ച്ച ശേ​ഷം ഒ​ഴി​ഞ്ഞ കു​പ്പി​യും സെ​മി​ത്തേ​രി​യി​ൽ ഉ​പേ​ക്ഷി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.