കേ​ര​ള​ത്തി​ലെ മ​ത്സ്യ​വി​പ​ണി വി​ഷ​മ​യം; അ​ഞ്ചു ദി​വ​സം​കൊ​ണ്ട് പി​ടി​ച്ച​ത് 43,081 കി​ലോ മീ​ൻ
Wednesday, April 8, 2020 7:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യു​ടെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 7557.5 കി​ലോ​ഗ്രാം മ​ത്സ്യം പി​ടി​കൂ​ടി. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്ഥാ​ന​ത്താ​കെ 184 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 15 വ്യ​ക്തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.

ഭ​ക്ഷ​ണ വ​സ്തു​ക്ക​ളി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണി​ത്. ഈ ​ലോ​ക്ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​ത് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ൽ ശ​നി​യാ​ഴ്ച 165 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 2865 കി​ലോ​ഗ്രാം മ​ത്സ്യ​വും തി​ങ്ക​ളാ​ഴ്ച 187 പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 15641 കി​ലോ​ഗ്രാം മ​ത്സ്യ​വും ചൊ​വ്വാ​ഴ്ച 17,018 കി​ലോ​ഗ്രാം മ​ത്സ്യ​വും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ ഓ​പ്പ​റേ​ഷ​ൻ സാ​ഗ​ർ റാ​ണി​യി​ലൂ​ടെ ഈ ​സീ​സ​ണി​ൽ 43,081 കി​ലോ​ഗ്രാം മ​ത്സ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം 25, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട 4, ആ​ല​പ്പു​ഴ 12, കോ​ട്ട​യം 21, ഇ​ടു​ക്കി 16, എ​റ​ണാ​കു​ളം 12, തൃ​ശൂ​ർ 23, പാ​ല​ക്കാ​ട് 12, മ​ല​പ്പു​റം 18, കോ​ഴി​ക്കോ​ട് 21, വ​യ​നാ​ട് 03, ക​ണ്ണൂ​ർ 8 കാ​സ​ർ​ഗോ​ഡ് 1 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്.

കോ​ട്ട​യം പാ​ല, ക​ടു​ത്തു​രു​ത്തി, പു​ത​പ്പ​ള്ളി, ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും 196 കി​ലോ​ഗ്രാം, ഇ​ടു​ക്കി​യി​ൽ നി​ന്നും 194.5 കി​ലോ​ഗ്രാം, എ​റ​ണാ​കു​ള​ത്തു നി​ന്നും 4030 കി​ലോ​ഗ്രാം, ക​ണ്ണൂ​രി​ൽ നി​ന്നും 1300 കി​ലോ​ഗ്രാം എ​ന്നി​ങ്ങ​നെ​യാ​ണ് കേ​ടാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്. ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല മാ​ർ​ക്ക​റ്റി​ൽ നി​ന്നും 25 കി​ലോ​ഗ്രാം കേ​ടാ​യ കൊ​ഞ്ചും തൃ​ശൂ​രി​ൽ​നി​ന്നും 1700 കി​ലോ​ഗ്രാം കേ​ടാ​യ ചൂ​ര, കൊ​ഞ്ച് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.