പിണറായി പ​റ​ഞ്ഞ​തും കേ​ജ​രി​വാ​ൾ കേ​ട്ടി​ല്ലേ..? ഡ​ല്‍​ഹി​യി​ല്‍ ന​ഴ്സു​മാ​ര്‍​ക്ക് ന​ര​ക​ജീ​വി​തം
Wednesday, April 8, 2020 7:48 PM IST
ന്യൂ​ഡ​ല്‍​ഹി: "ആ​രോ​ടും ഒ​രു പ​രാ​തി​യും പ​റ​യാ​നി​ല്ല. എന്‍റെ വ​യ​റ്റി​ല്‍ കി​ട​ക്കു​ന്ന കു​ഞ്ഞ് പോ​ലും ഈ ​ദു​രി​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ല്ലോ.." ഇതു പ​റ​യു​മ്പോ​ള്‍ അ​ട​ക്കി​പ്പി​ടി​ച്ച ഒ​രു നി​ല​വി​ളി അ​വ​രു​ടെ ഉ​ള്ളി​ല്‍ നി​ന്ന് ഇ​ട​റി​യ ശ​ബ്ദ​മാ​യി പു​റ​ത്തേ​ക്കു വ​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡ​ല്‍​ഹി സ്റ്റേ​റ്റ് കാന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി ന​ഴ്സാ​ണ് താ​ന്‍ ക​ട​ന്നുപോ​കു​ന്ന ഒ​റ്റ​പ്പെ​ട​ലി​ന്‍റെ​യും ദു​രി​ത ജീ​വി​ത​ത്തി​ന്‍റെയും ന​ടു​വി​ല്‍ നി​ന്ന് വി​തു​മ്പു​ന്ന​ത്.

അ​സു​ഖം റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഇ​ത്ര​യ​ധി​കം ദി​വ​സം പി​ന്നി​ട്ടി​ട്ടും സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പ​ടെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​ട്ടും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​യു​ന്ന ഇ​വ​രു​ടെ നി​ല പ​രി​താ​പ​ക​ര​മാ​ണ്. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റി​യ ഡ​ല്‍​ഹി എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഫൈ​വ് സ്റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ താ​മ​സ സൗ​ക​ര്യം ഉ​ള്‍​പ്പ​ടെ ല​ഭ്യ​മാ​ക്കി​യ​പ്പോ​ള്‍ ന​ഴ്സു​മാ​ര്‍ ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. ബുധനാഴ്ച ഒ​രാ​ള്‍​ക്ക് കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ 12 ന​ഴ്സു​മാ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി സ്റ്റേ​റ്റ് കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് എ​ട്ടുമാ​സം ഗ​ര്‍​ഭി​ണി​യാ​യ മ​ല​യാ​ളി ന​ഴ്സ് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രാ​ണ് ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ല്‍ ത​നി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. ഗ​ര്‍​ഭ​സ്ഥ ശി​ശു​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ഉ​ള്‍​പ്പ​ടെ ചി​കി​ത്സാറി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ടു ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

സ​ഹ​പ്ര​ര്‍​വ​ത്ത​ക​രും കോ​വി​ഡ് ബാ​ധി​ത​രു​മാ​യ ന​ഴ്സു​മാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ആ​യ​തി​നാ​ല്‍ ഇ​വ​ര്‍ തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. അ​തി​നി​ടെ ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​ക്ക് സ​മ​യ​ത്ത് ഭ​ക്ഷ​ണം പോ​ലും ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്നു​മി​ല്ല.

തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​ട്ടും ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ല്‍ നി​ന്നോ ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ല്‍ നി​ന്നോ അ​നു​കൂ​ല സ​മീ​പ​നം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ന​ഴ്സു​മാ​രു​ടെ വി​ഷ​യ​ത്തി​ല്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വേ​ണ്ട​തെ​ല്ലാം ഉ​റ​പ്പു വ​രു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ന​ഴ്സു​മാ​ര്‍​ക്ക് സ​ഹാ​യം ന​ല്‍​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ളി​ന് ക​ത്തും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഉ​റ​പ്പും സ​ഹാ​യ​മാ​യോ പ​രി​ച​ര​ണ​മാ​യോ ഈ ​ന​ഴ്സു​മാ​രെ തേ​ടി എ​ത്തി​യി​ട്ടി​ല്ല.

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഒ​ഴി​കെ ഡ​ല്‍​ഹി സ്റ്റേ​റ്റ് ക്യാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​റ്റ് ഒ​മ്പ​ത് പേ​രും രാ​ജീ​വ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​ത്. പ്ര​തി​രോ​ധ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഇ​വ​ര്‍​ക്ക് ആ​ന്‍റിബ​യോ​ട്ടി​ക്ക് ന​ല്‍​കു​ന്നു​ണ്ട്.

എ​ന്നാ​ല്‍, ശാ​രീ​രി​ക പ്ര​തി​രോ​ധ ശേ​ഷി ഉ​റ​പ്പു വ​​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലും ഇ​വ​ര്‍​ക്ക് മൂ​ന്ന് നേ​രം പോ​ലും ഭ​ക്ഷ​ണം കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​ക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ച​തെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന മെ​യി​ല്‍ ന​ഴ്സ് പ​റ​ഞ്ഞ​ത്.

നാ​ലും എ​ട്ടും വ​യ​സു​ള്ള മ​ക്ക​ളു​മാ​യി മ​റ്റൊ​രു മ​ല​യാ​ളി ന​ഴ്സും ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്. ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന​ലെ​യും ഒ​രു ന​ഴ്സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്.

കോ​വി​ഡ് വ്യാ​പ​നം ഒ​രു ത​ര​ത്തി​ലും ക​ട​ന്നു ചെ​ല്ലാ​ന്‍ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കോ​വി​ഡ് പ​ട​ര്‍​ന്ന​ത് ഡ്യൂ​ട്ടി​ക്കെ​ത്തി​യ റ​സി​ഡന്‍റ് ഡോ​ക്ട​റി​ലൂ​ടെ​യാ​ണ്. എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യാ​യ ന​ഴ്സി​നെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത് ഉ​ള്‍​പ്പ​ടെ ഗു​രു​ത​ര വീ​ഴ്ച​ക​ളാ​ണ് ആ​ശു​പ​ത്രി​യു​ടെ ത​ന്നെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച അ​ന്നു മു​ത​ല്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​വ​ധി​യി​ലു​മാ​ണ്.

എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ ത​ന്നെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​വി​ടു​ത്തെ ഡോ​ക്ട​ര്‍​മാ​ക്ക് സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ മാ​ര്‍​ച്ച് 30 മു​ത​ല്‍ ല​ളി​ത് ഹോ​ട്ട​ലി​ലാ​ണ് താ​മ​സം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, 14 ദി​വ​സം കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ന​ഴ്സു​മാ​ര്‍​ക്ക് അ​തി​ന് ശേ​ഷ​മു​ള്ള 14 ദി​വ​സം ക്വാ​റന്‍റൈനി​ല്‍ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം പോ​ലും സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു നി​ന്ന് ഏ​ര്‍​പ്പാ​ടാക്കി​യി​ട്ടി​ല്ല.

കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ന​ഴ്സു​മാ​ര്‍ ആ​ശു​പ​ത്രി വ​ള​പ്പി​ന​ക​ത്തെ ത​ന്നെ ഡെന്‍റ​ല്‍ ഹോ​സ്പി​റ്റലി​ലെ ഹാ​ളി​ല്‍ തി​ങ്ങി​ഞെ​രു​ങ്ങി​യാ​ണു ക​ഴി​യു​ന്ന​ത്. 30 ബെ​ഡു​ക​ളാ​ണ് ഇ​വി​ടെ തി​ക്കിഞെ​രു​ക്കി ഇ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് ശൗ​ചാ​ല​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്കു​മാ​യി ഉ​ള്ള​ത്. പ​ണി പൂ​ര്‍​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ലും കൂ​ടി​യാ​ണ് ഈ ​ന​ഴ്സു​മാ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രേ സ​മ​യ​ത്ത് ത​ങ്ങ​ള്‍ ഒ​മ്പ​ത് പേ​ര്‍ ഒ​രു​മി​ച്ചാ​ണ് തി​ങ്ങി ഞെ​രു​ങ്ങി ക​ഴി​യു​ന്ന​തെ​ന്ന് ഒ​രു മ​ല​യാ​ളി ന​ഴ്സ് പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രാ​ണ് മു​ന്‍​നി​ര പോ​രാ​ളി​ക​ള്‍ എ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. അ​പ്പോ​ള്‍ പി​ന്നെ പ്ര​തി​രോ​ധ രം​ഗ​ത്ത് അ​ഹോ​രാ​ത്രം പ്ര​യ​ത്നി​ക്കു​ന്ന ത​ങ്ങ​ളു​ടെ സ്ഥാ​നം എ​വി​ടെ​യാ​ണെ​ന്നാ​ണ് ന​ഴ്സു​മാ​ര്‍ ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്ന​ത്.

ഡ​ല്‍​ഹി സ്റ്റേ​റ്റ് ഹോ​സ്പി​റ്റ​ല്‍ ന​ഴ്സ​സ് യൂ​ണി​യ​നും യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നും നി​ര​ന്ത​രം പ​രാ​തി​ക​ളും അ​ഭ്യ​ര്‍​ഥ​ന​ക​ളും ന​ട​ത്തി​യി​ട്ടും ഡ​ല്‍​ഹി​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ന്‍ സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ ഇ​തു​വ​രെ മ​തി​യാ​യ ന​ട​പ​ടി​ക​ള്‍ എ​ടു​ത്തി​ട്ടി​ല്ല.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.