ലോ​ക്ക്ഡൗ​ണി​ൽ വാ​യ​ന നി​ല​യ്ക്കി​ല്ല; പു​സ്ത​ക​ങ്ങ​ൾ വീ​ട്ടി​ലെ​ത്തും
Wednesday, April 8, 2020 8:04 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ പു​സ്ത​ക​മെ​ത്തി​ക്കു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ. സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍റെ സ​ന്ന​ദ്ധ​സേ​ന പു​സ്ത​ക വി​ത​ര​ണ​ത്തി​ന് സ​ഹാ​യി​ക്കും.

എ​ല്ലാ വീ​ടു​ക​ളി​ലും സ​ന്ന​ദ്ധ​സേ​ന പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മെ​ന്നും ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ ന​ൽ​കു​ക​യും ചെ​യ്യും. ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ പു​സ്ത​ക​ൾ വീ​ട്ടി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം.

നി​ല​വി​ൽ ഗ്ര​ന്ഥ​ശാ​ല​ക​ളി​ൽ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്കും പു​സ്ത​കം ന​ല്കു​മെ​ന്ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​നും സെ​ക്ര​ട്ട​റി അ​ഡ്വ. പി.​അ​പ്പു​ക്കു​ട്ട​നും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.