ഈ ​പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​തെ​ന്തു പ​റ്റി..! ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ഗ​താ​ഗ​ത​മ​ന്ത്രി
Wednesday, April 8, 2020 8:19 PM IST
തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

സെ​ക്ര​ട്ടേ​റി​യ​റ്റും അ​നു​ബ​ന്ധ ഓ​ഫി​സു​ക​ളും അ​ണു​വി​മു​ക്ത​മാ​ക്കാ​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രാ​രോ​പ​ണം പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി അ​റി​യി​ച്ചു. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള പ്ര​സ്താ​വ​ന​ക​ളെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

മാ​ർ​ച്ച് 30-ന് ​കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ മ​ന്ത്രാ​ല​യം കോ​വി​ഡ് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​വി​ട​ങ്ങ​ളും പൊ​തു​വാ​ഹ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി ര​ണ്ടു​കോ​ടി രൂ​പ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്തു. ഈ ​തു​ക വ​ക​മാ​റ്റു​ക​യോ ഈ ​ഓ​ഫീ​സി​ൽ എ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.