മ​നു​ഷ്യ​നി​ൽ​നി​ന്ന് കു​ര​ങ്ങു​ക​ളി​ലേ​ക്കു കോ​വി​ഡ്; മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം
Wednesday, April 8, 2020 9:03 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​നു​ഷ്യ​നി​ൽ​നി​ന്ന് കു​ര​ങ്ങു​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​മെ​ന്ന സം​ശ​യ​മു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​ര​ത്തി​ൽ ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ള്ള​താ​യി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കു​ര​ങ്ങു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​വ​രും കു​ര​ങ്ങു​ക​ൾ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ന്ന് അ​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. ഭ​ക്ഷ​ണം ന​ൽ​കാ​ൻ നി​ശ്ചി​ത ആ​ളു​ക​ൾ മാ​ത്ര​മേ പോ​കാ​വൂ എ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കാ​ടി​നോ​ട് അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ര​ങ്ങു​പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​രം മേ​ഖ​ല​ക​ളി​ൽ കു​ര​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ആ​ളു​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.