ലോ​ക​ത്ത് കോ​വി​ഡ് മ​ര​ണം 86,000 ക​ട​ന്നു
Wednesday, April 8, 2020 11:19 PM IST
പാ​രീ​സ്: ലോ​ക​ത്ത് കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 86,750 ആ​യി. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം പ​തി​ന​ഞ്ച് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 1,478,603 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 1,373 പേ​രാ​ണ് ഇ​ന്ന് മാ​ത്രം മ​രി​ച്ച​ത്.

ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14,214 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്രി​ട്ട​നി​ൽ 938 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. സ്പെ​യി​നി​ൽ 628 പേ​രും ഇ​റ്റ​ലി​യി​ൽ 542 പേ​രും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ 18 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.